സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാകിസ്താനുവേണ്ടി ചാരപ്രവർത്തനം: യുവ എൻജിനിയർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് താനെയിൽനിന്നുള്ള ജൂനിയർ എൻജിനിയറെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റുചെയ്തു. സുരക്ഷാ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് രവീന്ദ്ര മുരളീധർ വർമ(27)യാണ് പിടിയിലായത്. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എൻജിനിയറായിരുന്നതിനാൽ നേവൽ ഡോക്ക്‌യാർഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു.

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ പ്രതിരോധവിവരങ്ങൾ നൽകിയെന്നാണ് വർമയ്ക്കെതിരേയുള്ള ആരോപണം. ഹണിട്രാപ്പിൽ കുടുക്കിയായിരുന്നു പാകിസ്താൻ ഏജൻസികൾ ഇയാളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നതെന്ന് എടിഎസ് പറയുന്നു. ഓപ്പറേഷൻ സിന്ദൂറിനുശേഷം വിവിധ സംസ്ഥാനങ്ങളിൽനിന്നായി ചാരപ്രവർത്തനം നടത്തിയ ആളുകളെ പിടികൂടുന്നതിനിടയിലാണ് രവീന്ദ്ര മുരളീധർ വർമ പിടിയിലാകുന്നത്. 2024 നവംബർമുതൽ 2025 മാർച്ചുവരെ വർമ വാട്സാപ്പ് വഴി പാകിസ്താൻ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതായിട്ടാണ് എടിഎസിന്റെ വെളിപ്പെടുത്തൽ.

Content: Young engineer arrested for spying for Pakistan

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.