ജക്കാർത്ത: പാക് അനുകൂല സമീപനം തിരുത്താൻ കൊളംബിയ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഉണ്ടായ പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടിയാണ് കൊളംബിയ പിൻവലിച്ചത്. ഇന്ത്യൻ സംഘത്തിന്റെ വിശദീകരണത്തിൽ തങ്ങൾ തൃപ്തരാണെന്നും കൊളംബിയൻ ഉപ വിദേശ കാര്യമന്ത്രി വ്യക്തമാക്കി.
ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് കൊളംബിയ നിലപാട് തിരുത്തുന്നത്. പാക് അനുകൂല പ്രസ്താവനകൾ തങ്ങൾ പിൻവലിക്കുമെന്നും സാഹചര്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ ചിത്രം ലഭിച്ചെന്നും സന്തോഷം പങ്കുവെച്ചുകൊണ്ട് തരൂരും പറഞ്ഞു.






