ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി സപ്ലിമെൻ്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15-ന് നടക്കും. 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15 മുതൽ ആരംഭിക്കും.
സിബിഎസ്ഇ സപ്ലിമെൻ്ററി പരീക്ഷ 2025: സപ്ലിമെന്ററി പരീക്ഷകൾക്ക് എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്‌സൈറ്റ് cbse.gov.in സന്ദർശിക്കുക.
“Private Candidate Supplementary Examination 2025” എന്ന വിഭാഗത്തിൽ പോകുക.
നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി വീണ്ടും എഴുതാൻ ആഗ്രഹിക്കുന്ന വിഷയം തിരഞ്ഞെടുക്കുക.
ഫോട്ടോ തുടങ്ങിയ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
നിശ്ചയിച്ച ഫീസ് അടയ്ക്കുക.
ഭാവിയിലെ ആവശ്യങ്ങൾക്കായി അക്നോളജ്മെൻ്റ് ഡൗൺലോഡ് ചെയ്യുക.






