പശ്ചിമബംഗാൾ : പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും നിയമ വിദ്യാർത്ഥിനിയുമായ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി ബിജെപി എംപി കങ്കണ റണാവത്ത്. സംസ്ഥാനത്തെ “ഉത്തര കൊറിയ” ആക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനർജിയോടും മമതയുടെ ടിഎംസിയോടും അവർ ആവശ്യപ്പെട്ടു. അതേസമയം വർഗീയ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു കൊൽക്കത്ത പോലീസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തത്. കൂടാതെ ഗുരുഗ്രാമിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുവന്ന ശേഷം ഷർമിഷ്ഠ പനോലിയെ ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ക്രമസമാധാനപാലനത്തിന്റെ പേരിൽ ഒരാളെ ഉപദ്രവിക്കുന്നത് നല്ലതല്ലെന്ന് ശർമിഷ്ഠ പനോലിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചുകൊണ്ട് കങ്കണ റണാവത്ത് പറഞ്ഞിരുന്നു. അവർ വളരെ ചെറുപ്പക്കാരിയായതിനാൽ ഉടൻ തന്നെ അവരെ മോചിപ്പിക്കണം. അവരുടെ മുഴുവൻ കരിയറും ജീവിതവും മുന്നിലുണ്ട് എന്നും കങ്കണ പറഞ്ഞിരുന്നു . അതേസമയം അറസ്റ്റിലായ ശർമിഷ്ഠയ്ക്ക് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്.




