കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. കേരള-കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി പോലീസാണ് ഇയാളെ പിടികൂടിയത്. അന്നൂസ് റോഷനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് നിയാസ്. തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കഴിഞ്ഞമാസം 22ന് കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ യുവാവിനെ പ്രതികള്‍ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു. പോലീസ് പിന്തുടരുന്നത് മനസിലാക്കിയതോടെ ഈ വാഹനത്തില്‍ നിന്ന് പാലക്കാട് വെച്ച് പ്രതികള്‍ രക്ഷപ്പെട്ടു.






