കീവ്: റഷ്യക്ക് സമാധാന ഉടമ്പടി മെമോറാണ്ടം അയച്ച് യുക്രെയ്ന്‍. ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മുന്‍പാണ് യുക്രെൻ മെമോറാണ്ടം റഷ്യക്ക് കെെമാറിയത്. യുക്രെയ്‌ന്റെ മെമോറാണ്ടം ലഭിച്ചതായി പുടിന്റെ സഹായിയായ വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി സ്ഥിരീകരിച്ചു. സമാധാനപരമായ ഒത്തുതീര്‍പ്പിനുളള യുക്രെയ്‌ന്റെ മെമോറാണ്ടം റഷ്യന്‍ പ്രതിനിധി സംഘത്തിന് ലഭിച്ചു എന്നാണ് മെഡിന്‍സ്‌കി പറഞ്ഞത്.
അതേസമയം യുക്രെയ്‌ന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. സമാധാന കരാറിനുളള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് മെമോറാണ്ടം റഷ്യയ്ക്ക് ലഭിച്ചതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇസ്താംബൂളിലെ സിറഗന്‍ കൊട്ടാരത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുക.






