Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ukrine

റഷ്യൻ ഡ്രോൺ ആക്രമണം: യുക്രെയ്‌നിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

കീവ് : റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്‌നിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. പോളണ്ട് അതിർത്തിയോട് ചേർന്ന ലിവിവ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ തകർന്ന ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് പ്രദേശവാസികൾ അറിയിച്ചു. അടുത്ത കാലത്ത് ലിവിവിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗവർണർ മാക്സിം കോസിറ്റിസ്കി അഭിപ്രായപ്പെട്ടു. ഏകദേശം 140 ഡ്രോണുകളും 23 മിസൈലുകളും ഇതിനായി ഉപയോഗിച്ചു. ആക്രമണത്തിൽ […]
Read more

ട്രംപ് – സെലന്‍സ്‌കി കൂടിക്കാഴ്ച, സമാധാനത്തിലെത്തിയില്ല; ഇനി ത്രികക്ഷി സമ്മേളനം

വാഷിംഗ്ടണ്‍: ട്രംപ് സെലന്‍സ്‌കി ഉച്ചകോടിയില്‍ സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസില്‍ നടന്ന യുക്രൈയിന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയില്‍ ഉണ്ടായില്ല. അതേസമയം, യൂറോപ്യന്‍ രാജങ്ങളും അമേരിക്കയും പങ്കുവഹിച്ചുകൊണ്ട് യുക്രൈയ്‌ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ധാരണയായി. ഭൂമി വിട്ടുകൊടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി-പുടിന്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ച്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു. വേദിയുടെ കാര്യത്തില്‍ ധാരണയായില്ല. പിന്നീട് തീരുമാനിക്കും. ശേഷം, വെടിനിര്‍ത്തലടക്കം […]
Read more

റഷ്യയ്ക്ക് പ്രവിശ്യകള്‍ വിട്ടുകൊടുക്കുമെന്ന റിപ്പോര്‍ട്ട് തള്ളി സെലന്‍സ്‌കി

കീവ്: കടന്നുകയറ്റക്കാര്‍ക്കു യുക്രൈയ്‌ന്റെ ഭൂമി വിട്ടു നല്‍കില്ലെന്നു പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും 15ന് അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണു പ്രതികരണം. കിഴക്കന്‍ യുക്രൈയ്‌നിലെ 2 പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാര്‍ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോടാണ് യുക്രൈയ്ന്‍ പ്രസിഡന്റ് പ്രതികരിച്ചത്. 4 യുക്രൈയ്ന്‍ പ്രവിശ്യകളാണു പുട്ടിന്‍ ആവശ്യപ്പെടുന്നതെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, സാപൊറീഷ്യ, ഖേഴ്‌സന്‍ ഇതിനു പുറമേ 2014 […]
Read more

ഇന്ത്യക്ക് മുന്നറിയിപ്പുമായി നാറ്റോ:റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ തിരിച്ചടി

വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം. 50 ദിവസത്തിനുള്ളില്‍ റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ […]
Read more

യുക്രൈന് പിന്തുണയുമായി ട്രംപ്, പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകും

വാഷിങ്ടൺ: യുക്രൈന് ആയുധ സഹായം നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈനുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രഖ്യാപനം. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയറ്റ് യുക്രൈന് നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വ്ളാദിമിർ പുടിൻ വളരെ നന്നായി സംസാരിക്കുന്ന ആളാണ്, പക്ഷേ തൊട്ടു പിന്നാലെ അയാൾ […]
Read more

റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിന്റെ എഫ്-16 വിമാനം തകര്‍ന്നു, പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് ആക്രമണത്തില്‍ തകര്‍ന്നു വീണത്. 477 ഡ്രോണുകളും 60 മിസൈലുകളുമടക്കം യുക്രൈനില്‍ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യം കണ്ടു.ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നതെന്ന് യുക്രൈന്‍ അറിയിച്ചു. യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 യുദ്ധവിമാനം തകരുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ […]
Read more

റഷ്യൻ എയർബേസ് ആക്രമണത്തിൽ പുടിനുമായി സംസാരിച്ച്‌ ട്രംപ്

വാഷിംഗ്ടൺ: റഷ്യൻ എയർബേസ് ആക്രമണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ ശക്തമായി പ്രതികരിക്കാൻ റഷ്യ ഒരുങ്ങുകയാണെന്ന് ട്രംപ് വെളിപ്പെടുത്തി. ഒന്നര മണിക്കൂറാണ് ഇരു നേതാക്കളും സംസാരിച്ചത്. റഷ്യക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം എന്നിവയായിരുന്നു ചർച്ചാവിഷയം. ഈ ചർച്ചയിലാണ് പുടിൻ ട്രംപിനോട് യുക്രെയ്‌ന്റെ ആക്രമണത്തിന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനാണ് റഷ്യയെയും പുടിനെയും ഞെട്ടിച്ചുകൊണ്ട് യുക്രെയ്ൻ […]
Read more

റഷ്യക്ക് സമാധാന ഉടമ്പടി മെമോറാണ്ടം അയച്ച് യുക്രെയ്ന്‍

കീവ്: റഷ്യക്ക് സമാധാന ഉടമ്പടി മെമോറാണ്ടം അയച്ച് യുക്രെയ്ന്‍. ഇസ്താംബൂളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മുന്‍പാണ് യുക്രെൻ മെമോറാണ്ടം റഷ്യക്ക് കെെമാറിയത്. യുക്രെയ്‌ന്റെ മെമോറാണ്ടം ലഭിച്ചതായി പുടിന്റെ സഹായിയായ വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി സ്ഥിരീകരിച്ചു. സമാധാനപരമായ ഒത്തുതീര്‍പ്പിനുളള യുക്രെയ്‌ന്റെ മെമോറാണ്ടം റഷ്യന്‍ പ്രതിനിധി സംഘത്തിന് ലഭിച്ചു എന്നാണ് മെഡിന്‍സ്‌കി പറഞ്ഞത്. അതേസമയം യുക്രെയ്‌ന്റെ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. സമാധാന കരാറിനുളള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് മെമോറാണ്ടം റഷ്യയ്ക്ക് ലഭിച്ചതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് […]
Read more

യുക്രൈയ്‌നില്‍ ഒറ്റ രാത്രി വര്‍ഷിച്ചത് 367 ഡ്രോണുകള്‍; റഷ്യയെ വിമര്‍ശിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ഒറ്റ രാത്രിയില്‍ 367ഓളം ഡ്രോണുകള്‍ യുക്രൈയ്‌നെതിരെ മോസ്‌കോ വര്‍ഷിച്ചതിന് പിന്നാലെ വ്‌ളാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിനെ ഭ്രാന്തനെന്നാണ് ട്രംപ് വിമര്‍ശിച്ചത്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പുടിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ചത്. യുക്രൈയ്‌ന്‍ മുഴുവന്‍ വേണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അത് റഷ്യയുടെ പതനത്തിന് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു. അനാവശ്യമായി പുടിന്‍ ആളുകളെ കൊല്ലുന്നുവെന്നും ട്രംപ് വിമര്‍ശിച്ചു. ”പുടിന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനല്ല,” റഷ്യയുടെ പ്രതികരണം അനാവശ്യമാണെന്നും താന്‍ കാണുന്ന കാര്യങ്ങള്‍ […]
Read more

യുക്രൈയ്ന്‍ അതിര്‍ത്തിയിലെ കര്‍സ്‌ക് സന്ദര്‍ശിച്ച് വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: യുക്രൈയ്ന്‍ അതിര്‍ത്തിയോടുചേര്‍ന്ന റഷ്യന്‍ പ്രവിശ്യയായ കര്‍സ്‌ക് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സന്ദര്‍ശിച്ചു. ഏപ്രിലില്‍ യുക്രൈയ്ന്‍ സേനയെ ഇവിടെനിന്നു പുറത്താക്കിയതിനുശേഷം ആദ്യമാണ് പുടിന്റെ സന്ദര്‍ശനം. കഴിഞ്ഞ ഓഗസ്റ്റില്‍ മിന്നലാക്രമണത്തിലൂടെയാണു കര്‍സ്‌ക് യുക്രൈയ്ന്‍ സേന പിടിച്ചെടുത്തത്. 9 മാസത്തിനുശേഷമാണു റഷ്യന്‍ സേന പ്രവിശ്യ തിരിച്ചുപിടിച്ചത്. ഇവിടെ നിര്‍മാണത്തിലിരിക്കുന്ന ആണവനിലയ പ്ലാന്റും പുടിന്‍ സന്ദര്‍ശിച്ചു. അതിനിടെ, യുക്രൈയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രൈയ്ന്‍ നാഷനല്‍ ഗാര്‍ഡിലെ 6 പേര്‍ കൊല്ലപ്പെട്ടു. യുക്രൈയ്‌നിന്റെ 159 ഡ്രോണുകള്‍ കഴിഞ്ഞരാത്രി വെടിവെച്ചിട്ടെന്നു റഷ്യ […]
Read more

Recent News

Advertisement
WhiteswanTV Footer