മലപ്പുറം : ഹിറ്റ്ലറിൻറെ രൂപമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കി വാഴുകയാണെന്നും യൂഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കിൽ വി ഡി സതീശനെ ഒഴിവാക്കണമെന്നും പി വി അൻവർ. സതീശൻ മുസ്ലിം ലീഗ് നേതായായ കുഞ്ഞാലികുട്ടിക്കോ , എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനോ പുല്ല് വില കൽപ്പിക്കുകയാണെന്നും ആരെയും ബഹുമാനിക്കില്ലെന്നും അന്‍വര്‍ ആരോപിച്ചു.
‘മാത്രമല്ല നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉയർന്ന കേട്ട വി എസ് ജോയുടെ പേര് അവസാനനിമിഷം വെട്ടിയത് പ്രതിപക്ഷനേതാവാണെന്നും പി വി അൻവർ ആരോപിച്ചു. ജോയി സതീശന്റെ ഗ്രൂപ്പിലല്ല, ഭാവിയിൽ ജോയി വി.ഡി സതീശന് കൈ പൊക്കില്ല.അതുകൊണ്ടാണ് ജോയിയെ മത്സരിപ്പിക്കാത്തത്’. അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. കൂടാതെ ‘സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണെന്നും അദ്ദേഹം മുഖ്യമന്ത്രിയാകുമ്പോൾ കൈപൊക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുക എന്നും പി വി അൻവർ കൂട്ടിച്ചേർത്തു.






