Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

RGKAR ബലാത്സംഗക്കേസ്; 3 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: RGKAR മെഡിക്കൽ കോളജ് വളപ്പിൽ പിജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ബംഗാൾ സർക്കാർ സസ്പെൻഡ് ചെയ്തു. കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, മുൻ ഡപ്യൂട്ടി കമ്മിഷണർമാരായ ഇന്ദിര മുഖർജി, അഭിഷേക് ഗുപ്ത എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് നടപടി.

ഇരയുടെ മാതാപിതാക്കൾക്ക് പണം വാഗ്ദാനം ചെയ്തതും, കേസുമായി ബന്ധപ്പെട്ട് അനധികൃതമായി പത്രസമ്മേളനം നടത്തിയതുമടക്കമുള്ള ഗുരുതര വീഴ്ചകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതായി മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു.

നിലവിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം തുടരുന്ന കേസിൽ സംസ്ഥാന സർക്കാർ ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികളും വകുപ്പുതല അന്വേഷണവും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറി നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer