Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൊർമൂസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഹൊർമൂസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം പനാമ പതാകയേന്തിയ ‘എംടി ഓൺ പീസ്’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ചൊവ്വാഴ്ചയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റവരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ച് ഒമാനിലെ ഖസബിൽ വൈദ്യസഹായം നൽകി. രക്ഷാപ്രവർത്തനത്തിൽ നൽകിയ സഹായത്തിന് ഒമാൻ സർക്കാരിനോട് ഇന്ത്യ നന്ദി അറിയിച്ചു.

വാണിജ്യ കപ്പലുകൾക്ക് നേരെ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix