Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HormuzStrait

ഹൊർമൂസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: ഹൊർമൂസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം പനാമ പതാകയേന്തിയ ‘എംടി ഓൺ പീസ്’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ചൊവ്വാഴ്ചയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റവരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ച് ഒമാനിലെ ഖസബിൽ വൈദ്യസഹായം നൽകി. രക്ഷാപ്രവർത്തനത്തിൽ നൽകിയ സഹായത്തിന് ഒമാൻ സർക്കാരിനോട് […]
Read more

ഹോർമൂസിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചു

വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒമാൻ തീരത്തിന് സമീപം നടന്ന ആക്രമണങ്ങളിൽ കപ്പലുകൾക്ക് തീപിടിച്ചു. കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. തുറമുഖത്ത് നിർത്തിയിട്ടിരുന്ന ഒരു കപ്പലിന് നേരെയായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കില്ല. ഹോർമൂസിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ മറ്റൊരു എണ്ണക്കപ്പലിനും നേരെ ആക്രമണമുണ്ടായി. ഈ കപ്പലിലും തീപിടിച്ചെങ്കിലും ആളപായമില്ല. കുവൈത്ത് പതാക വഹിക്കുന്ന ഖമീസ് ത്രീ എന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചതായി ഒമാനിലെ […]
Read more

ഇറാനെതിരായ ആക്രമണം താൽക്കാലികമായി മാറ്റിവെച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്ത വലിയ സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ശക്തിപ്രയോഗത്തിന് അമേരിക്ക തയ്യാറാണെന്നും, എന്നാൽ പ്രശ്നപരിഹാരത്തിനായി ഇറാൻ വേഗത്തിൽ കരാറിലെത്തണമെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുക, ആണവ ഭീഷണി അവസാനിപ്പിക്കുക, ചർച്ചകളിലൂടെ കരാറിലെത്തുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. ഈ വാരാന്ത്യത്തിൽ ഇറാനെതിരെ വലിയ ആക്രമണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇറാനും മേഖലയിലെ […]
Read more

ഹോർമൂസിൽ പുതിയ ഫോ‍ർമുലയുമായി ഒമാൻ; ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്താൻ ഇറാന് മുന്നിൽ നിർദേശം

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ നിലവിലെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഗൾഫ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി മുന്നോട്ടുവെച്ച് ഒമാൻ. ഇറാനുമായി നടത്തിയ ചർച്ചയിലാണ് ഒമാൻ പുതിയ ഫോർമുല അവതരിപ്പിച്ചത്. ഹോർമൂസ് കടലിടുക്ക് ഇറാൻ മാത്രം നിയന്ത്രിക്കുന്നതിന് പകരം, കടലിടുക്കിന്റെ തീരത്തുള്ളതും ഈ കപ്പൽപാത ഉപയോഗിക്കുന്നതുമായ ഗൾഫ് രാജ്യങ്ങൾ ചേർന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഒമാന്റെ നിർദേശം. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങൾ ചേർന്ന് കപ്പൽപാത നിയന്ത്രിക്കുകയും, ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix