Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘മെറ്റ’യുടെ ഓഫീസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺ​ഗ്രസ്; പൂച്ചെട്ടികൾ തകർത്തു, ഏഴ് ദിവസത്തെ അന്ത്യശാസനം നൽകി നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് 25 ഓളം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ഹൈദരാബാദ്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഓഫീസിലേക്ക് ഇരച്ചുകയറി തെലങ്കാനയിലെ യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകർ. വെള്ളിയാഴ്ച ഹൈദരാബാദിലെ റായ്ദുർ​ഗിലുള്ള മെറ്റ ഓഫീസിലാണ് അതിക്രമം നടന്നത്. പ്രതിഷേധവുമായി എത്തിയ പ്രവ‍ർത്തകർ ഓഫീസിലെ പൂച്ചെട്ടികൾ അടക്കം തകർത്തു.

യൂത്ത് കോൺ​ഗ്രസ് ദേശീയ നേതാക്കളായ ഉദയ് ഭാനു, മനീഷ് ശ‍ർമ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവ ചരൺ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ മെറ്റ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ പരിസരത്തേക്ക് 25 ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തുകയായിരുന്നു.

മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും പൂച്ചെട്ടികൾ തകർക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ബിജെപിയുടെ സ്വാധീനത്തിലാണ് മെറ്റയുടെ പ്രവർത്തനമെന്ന് ആരോപിച്ച പ്രതിഷേധക്കാർ, നേതാക്കളുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix