ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികരുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ ആക്രമണം. 27 ഇന്ത്യൻ ജീവനക്കാരുമായി പോയ പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ ‘എംടി ലൂയിസ് 1’ ആണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിന്റെ അടിഭാഗത്ത് ചെറിയ ബോട്ടിലെത്തിയ സംഘം രണ്ട് ലിംപറ്റ് മൈനുകൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്. തുടർന്നുണ്ടായ സ്ഫോടനത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു. ജീവനക്കാർ ഉടൻ തീ […]
Read more