Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിബിഐയിലെ ഉന്നത പദവി ഉപേക്ഷിച്ചു, കാടിന്റെ ഏകാന്തതയിൽ ആത്മീയ ജീവിതം; മുൻ ഉദ്യോഗസ്ഥൻ ഇന്ന് സന്യാസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സമ്പത്തും സിബിഐ ഇൻസ്പെക്ടർ എന്ന ഉന്നത ജോലിയും ഉപേക്ഷിച്ച് നർമ്മദാ തീരത്തെ ഗുഹകളിൽ സന്യാസജീവിതം നയിക്കുന്ന മുൻ ഉദ്യോഗസ്ഥന്റെ കഥയാണിത്. ഔദ്യോഗിക ജീവിതത്തിലെ ശ്വാസംമുട്ടലും ആന്തരിക ശൂന്യതയുമാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

മധ്യപ്രദേശ് : പ്രൊഫഷണൽ വിജയവും സാമ്പത്തിക ഭദ്രതയും സ്വന്തം വീടും കാറുമൊക്കെയാണ് ജീവിതവിജയത്തിന്‍റെ അടയാളങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാൽ, രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസിയായ സിബിഐയിൽ ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഒരാൾ, ഈ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിലെ ഗുഹകളിൽ സന്യാസജീവിതം നയിക്കാൻ തീരുമാനിച്ച കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ച വീഡിയോ വളരെ വേ​ഗത്തിലാണ് നെറ്റിസൺസിന്‍റെ ശ്രദ്ധ നേടിയത്.

ഔദ്യോഗിക ജീവിതത്തിലെ ശ്വാസംമുട്ടൽ

തന്‍റെ പേര് വെളിപ്പെടുത്താതെയാണ് മുൻ സിബിഐ ഉദ്യോഗസ്ഥൻ വീഡിയോയിലൂടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്. ആധുനിക ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നും സൗകര്യങ്ങളിൽ നിന്നും മാറി ഗുഹകളിൽ താമസിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തിന്‍റെ യഥാർഥ സത്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

സിബിഐ ഇൻസ്‌പെക്ടറായി ജോലി ലഭിച്ചപ്പോൾ ജീവിതത്തിൽ എല്ലാം നേടിയെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, അധികം വൈകാതെ ആ സന്തോഷം മങ്ങിത്തുടങ്ങി. ഔദ്യോഗിക സംവിധാനത്തിനുള്ളിൽ ഓരോ നിമിഷവും ശ്വാസംമുട്ടുന്നത് പോലെയാണ് അനുഭവപ്പെട്ടത്. നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പലരോടും കഠിനമായി പെരുമാറേണ്ടി വന്നിട്ടുണ്ട്. വീടും കാറും പണവുമെല്ലാം ഉണ്ടായിരുന്നിട്ടും ഉള്ളിൽ അനുഭവപ്പെട്ടിരുന്ന ശൂന്യതയ്ക്ക് ഉത്തരം കണ്ടെത്താനും യഥാർഥ സ്വാതന്ത്ര്യം തേടാനുമാണ് ഒടുവിൽ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix