ന്യൂഡൽഹി : ഡെറാഡൂണിലെ ബോർഡിംഗ് സ്കൂളിൽ ഓട്ടിസം ബാധിച്ച ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാകുകയും ചെയ്തതായി പരാതി. ഈ സഹോദരങ്ങളുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് 29 വയസ്സുള്ള ഹോസ്റ്റൽ കെയർടേക്കറെ അറസ്റ്റ് ചെയ്തിരിക്കുകയാണ് .
കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദൂരെ ജോലി ചെയ്യുന്ന കുട്ടികളുടെ അമ്മ അടുത്തിടെ സ്കൂളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. കെയർടേക്കർ ഇവരെ ഇരുമ്പ് വടി കൊണ്ട് അടിക്കുകയും, സിഗരറ്റ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്ന് കുട്ടികൾ അമ്മയോട് പറഞ്ഞതോടെയാണ് ഈ വിവരം പുറത്ത് വരുന്നത്. അതേസമയം സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.






