Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനുമോൾ ബിഗ്ബോസിലേക്ക്? മറുപടിയുമായി താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇപ്പോൾ ബിഗ്ബോസ് മലയാളത്തിന്റെ ഏഴാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നതിനെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഉയർന്നുകേട്ട ഒരു പേരാണ് മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയുടേത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് അനുമോൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ബിഗ്ബോസ് മലയാളം ഏഴാം സീസണിൽ അനുമോൾ അനുക്കുട്ടിയും ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയ്ക്കു താഴെ ”ഇത് എപ്പോ? ഞാൻ അറിഞ്ഞില്ലല്ലോ”, എന്നാണ് അനുമോൾ കമന്റ് ചെയ്തത്. ബിഗ് ബോസ് മലയാളത്തിന്റെ മുൻ സീസണുകൾക്കു മുൻപും മൽസരാർത്ഥികളുടെ പട്ടികയിൽ അനുമോളുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ അപ്പോഴും താരം ഷോയിൽ എത്തിയിരുന്നില്ല.

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. അനുവിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളടക്കം സോഷ്യല്‍ മീഡിയയിലുണ്ട്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് അടുത്തിടെ ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാർഡിന് അർഹയാക്കിയത്.

Recent News

Advertisement
WhiteswanTV Footer