മലപ്പുറം: നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ശക്തനായ സ്ഥാനാർത്ഥിയാണ് എം സ്വരാജെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം നടന്ന കൺവെൻഷനിൽ വലിയ ജനപിന്തുണ ഉണ്ടായിരുന്നു. അൻവർ ഒരു ഭീഷണിയല്ല. സ്വരാജിന് അനുകൂലമായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ വലിയ മുന്നേറ്റമുണ്ടെന്നും ശൈലജ പറഞ്ഞു.
കേരളത്തിലെ ആശുപത്രികളും റോഡുകളും ജനങ്ങൾ കാണുന്നുണ്ട്. വലിയ ഭൂരിപക്ഷത്തിൽ സ്വരാജ് വിജയിക്കും. മാത്രമല്ല നവ കേരള സദസ്സുമായി ബന്ധപ്പെട്ട അൻവറിന്റെ ആരോപണത്തിൽ ഭയമില്ല. കൃത്യമായ കണക്കുകളോടെ സർക്കാർ നടത്തിയ പരിപാടിയാണ്. തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കട്ടെയെന്നും ശൈലജ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ പരിപാടിയിലെ ജനപിന്തുണ എൽഡിഎഫ് സർക്കാരിന്റെ സ്വീകാര്യത ആണ് തെളിയിക്കുന്നത്. എം. സ്വരാജ് കേരളത്തിൽ സ്വീകാര്യനായ സ്ഥാനാർത്ഥിയാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.




