സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിലമ്പുർ ഉപതെരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക സമർപ്പിച്ചത് 19 പേർ, പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 19 പേർ. സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് നടക്കും. എൽഡിഎഫ് യൂഡിഎഫ് എന്നീ പ്രധാന മുന്നണികൾക്കൊപ്പം തന്നെ എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും ജെപിപിഎം മുന്നണിയിൽ നിന്ന് മത്സരിക്കുന്ന പി വി അൻവറും സജീവമായി പ്രചാരണ രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്താണ് ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചത്.

മോഹൻ ജോർജും , സ്വരാജും, അൻവറും ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. അതേസമയം ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പരിപാടികൾ ഇന്ന് തുടങ്ങും.എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ പര്യടനവും തുടരുകയാണ്. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്.ഇടതുപ്രചാരണത്തിനായി മന്ത്രിമാർ അടക്കം കൂടുതൽ നേതാക്കൾ മണ്ഡലത്തിൽ എത്തും.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.