കൊച്ചി: കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചി തേവര വെണ്ടുരുത്തിയിൽ കായലിൽ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാന്‍സാനിയൻ കേഡറ്റിനെ കാണാതായത്.
നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന്‍ കൊച്ചിയിൽ എത്തിയത്. അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.






