Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

273.5 കോടി രൂപയുടെ ജിഎസ്ടി പിഴയ്‌ക്കെതിരായ പതഞ്ജലി ഗ്രൂപ്പിന്റെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അലഹബാദ് : ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ 273.5 കോടി രൂപയുടെ ജിഎസ്ടി പിഴയ്‌ക്കെതിരായ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി . ക്രിമിനൽ വിചാരണയ്ക്ക് ശേഷം മാത്രമേ അത്തരം പിഴ ചുമത്താനാകു എന്ന പതഞ്ജലിയുടെ വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. ജിഎസ്ടി നിയമത്തിലെ സെക്ഷൻ 122 പ്രകാരം നികുതി അധികാരികൾക്ക് പിഴ ചുമത്താൻ കഴിയുമെന്ന് കോടതി പറഞ്ഞു. കൂടാതെ ജിഎസ്ടി പിഴയുടെ കാര്യം സിവിൽ സ്വഭാവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി . ജസ്റ്റിസ് ശേഖർ ബി സറഫ്, ജസ്റ്റിസ് വിപിൻ ചന്ദ്ര ദീക്ഷിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പതഞ്ജലി ആയുർവേദ ലിമിറ്റഡിന് ഉത്തരാഖണ്ഡിലെ ഹരിദ്വാർ, സോണിപത്ത്, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽ മൂന്ന് യൂണിറ്റുകളുണ്ട്. സംശയാസ്പദമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ ഇൻപുട്ട് ട്രാക്ക് ക്രെഡിറ്റിന്റെ (ഐടിസി) ഉപയോഗം കൂടുതലായിരുന്നു, പക്ഷേ കമ്പനിയുടെ കൈവശം ആദായനികുതി രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് 2024 ൽ ഏപ്രിൽ 19-നാണ് ഗാസിയാബാദിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജീൻസാണ് പതഞ്ജലി ആയുർവേദത്തിന് 273 രൂപ പിഴ ചുമത്താൻ നിർദ്ദേശിച്ചുകൊണ്ട് നോട്ടീസ് നൽകിയത്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer