റിയാദ്: കേരളത്തിൽ നിന്ന് 18000 തീർഥാടകർ ഇത്തവണ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കും. കേരളത്തിന്റെ ഔദ്യോഗിക ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും കീഴിലാണ് ഇത്രയും പേർ ഹജ്ജ് നിർവഹിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം 16,341 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരുമാണ് എത്തിയിരിക്കുന്നത്.
ഇതിന് പുറമെ സൗദിയിൽനിന്നുള്ള പ്രവാസി മലയാളികളും ഹജ്ജിൽ പങ്കെടുക്കും. എന്നാൽ അവരെ സൗദിയുടെ ആഭ്യന്തര തീർഥാടകരുടെ കൂട്ടത്തിലാണ് കൂട്ടുക. ഇന്ത്യൻ തീർഥാടക സംഘത്തിെൻറ ഭാഗമായി മലയാളികളും ചൊവ്വാഴ്ച രാത്രിയോടെ ഹജ്ജിനായി മിനായിലേക്ക് പുറപ്പെടും.




