Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ സിന്ദൂരിനു ശേഷം ആദ്യ മന്ത്രിസഭാ യോഗം ഇന്ന് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം 5 മണിയോടെ സുഷമ സ്വരാജ് ഭവനിലാകും യോഗം ചേരുക .മോദി സർക്കാർ 11 വർഷം ഭരിക്കുകയും മോദി 3.0 സർക്കാരിന്റെ ഒരു വർഷം പൂർത്തീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ യോഗം. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെക്കുറിച്ച് എല്ലാ മന്ത്രിമാരെയും ഈ സെഷനിൽ വിശദമായി അറിയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ 11 വർഷത്തെ മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകളും അജണ്ടയിൽ ഉൾപ്പെടുന്നു. കൂടാതെ ഈ നേട്ടങ്ങൾ സോഷ്യൽ മീഡിയയിലൂടെയും പത്ര ലേഖനങ്ങളിലൂടെയും പ്രചരിപ്പിക്കാൻ കാബിനറ്റ് മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.എല്ലാ മന്ത്രാലയങ്ങളും അവരുടെ നേട്ടങ്ങൾ സമാഹരിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി പങ്കിടാൻ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer