Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്‌.എസ്‌) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൽപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ആദ്യഘട്ടമായി ആയിരം വിദ്യാർത്ഥികളിലേക്കാണ് പദ്ധതിയുടെ പ്രയോജനമെത്തിക്കുന്നത്.

ആലപ്പുഴ എസ്‌.ഡി.കോളേജിലെ എൻ.എസ്‌.എസ്‌. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വി.കെ.പി. സൗഹൃദ കൂട്ടായ്‌മയുടെയും (UAE ഘടകം) മറ്റ് സുമനസ്സുകളുടെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകുക.

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന സംസ്ഥാനതല പരിപാടിയിൽ എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ആർ.എൻ. അൻസാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, റൂറൽ എസ് പി ബി.കൃഷ്ണകുമാർ, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എം വി പ്രതീഷ്, ജില്ലയിലെ ക്ലസ്റ്റർ കോഡിനേറ്റർമാർ, ആലപ്പുഴ എസ്.ഡി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ലക്ഷ്‌മി, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിയുടെ തുടർച്ചയായി കോട്ടയം ഇടക്കുന്നം ജി.എച്ച്.എസ്.എസിലും ആലപ്പുഴ എസ്‌.ഡി. കോളേജിലും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer