ന്യൂഡൽഹി: സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന ഇലോൺ മസ്കിൻ്റെ ഭീഷണി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്‌എസ്) ദൗത്യത്തെ ബാധിക്കില്ലെന്ന് റിപ്പോർട്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന ഇലോൺ മസ്കിൻ്റെ ഭീഷണി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയെ ബാധിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു.
നേരത്തെ തീരുമാനിച്ചതുപോലെ ഇന്ത്യൻ സമയം ജൂൺ 10 ന് വൈകുന്നേരം 5.52 ന് ദൗത്യം നടക്കുമെന്ന് ആക്‌സിയം സ്‌പേസ് ഇങ്ക് വൃത്തങ്ങൾ അറിയിച്ചു. ട്രംപുമായുള്ള വാക്പോരിനിടെ സ്പോസ് എക്സിൻ്റെ ഡ്രാഗൺ ബഹിരാകാശ പേടകം ‘ഡീകമ്മീഷൻ’ ചെയ്യുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നത്.






