സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കർഷകരെ നേരിട്ട് നേരിടാൻ ആദിത്യനാഥിന് ധൈര്യമില്ല: അഖിലേഷ് യാദവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് . ക്ഷുഭിതരായ കർഷകരെ നേരിടാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്ന വിമർശനമാണ് ആദിത്യനാഥിനെതീരെ അഖിലേഷ് യാദവ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ആദിത്യനാഥ് ചോളം വിളകളുടെ വ്യോമ സർവേ നടത്തിയിരുന്നു ഈ സർവേയുടെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് ആദിത്യനാഥിനെ പരിഹസിച്ചത്. “കൃഷിക്കുവേണ്ടി ആകാശ സർവേ നടത്തുന്നവർക്ക് സമയക്കുറവില്ല, മറിച്ച് കർഷകരുടെ കോപത്തെ നേരിടാൻ ആവശ്യമായ ‘ധൈര്യം’ കുറവാണ്,” എന്നായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നത്.

സംസ്ഥാനത്തെ കർഷകരുടെ ഒരു പ്രധാന പ്രശ്നമായ അലഞ്ഞുതിരിയുന്ന കന്നുകാലികളെ ഇത്രയും ഉയരത്തിൽ നിന്ന് കാണാൻ കഴിയുമോ എന്നും ഇദ്ദേഹം ചോദിക്കുന്നുണ്ട്. അതേസമയം ഉത്തർപ്രദേശിലെ കർഷക്കർക്കിടയിൽ പല പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. കാലാനുസൃതമല്ലാത്ത മഴ മൂലം നശിക്കുന്ന വിള നാശം , ഉടമസ്ഥരിലാതെ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഭീഷണിയെക്കുറിച്ചും കർഷകരിൽ നിന്ന് വർദ്ധിച്ചുവരുന്ന പരാതികൾക്കിടയിലാണ് ഈ പരാമർശങ്ങൾ.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.