തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാട്ടാനാക്രമണം. ഇന്ന് മൂന്നിടത്താണ് രാവിലെ കാട്ടാനാക്രമണം ഉണ്ടായത്. പാലക്കാട്, മലപ്പുറം ,പത്തനംതിട്ട എന്നീ ജില്ലലാണ് ആക്രമണം നടന്നത്. അട്ടപ്പാടിയിലും കോന്നിയിലുമായി രണ്ട് പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. മലപ്പുറത്ത് യുവാവിന് നേരെ കാട്ടാനാക്രമണം ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി ഇയാൾ രക്ഷപ്പെടുകായായിരുന്നു.
എന്നിരുന്നാലും കാട്ടാനാക്രമണത്തിൽ ഇയാളുടെ വാഹനം ആന തകർത്തു. അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ തെക്കേ കടമ്പാറ സ്വദേശി സെന്തിലിനാണ് പരിക്കേറ്റത്. ഇയാളുടെ വാരിയെല്ലിനാണ് പരുക്കേറ്റത്. പത്തനംതിട്ടയിൽ കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് ആക്രമണം ഉണ്ടായത്. ഇയാൾ നിലവിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.






