ബംഗാൾ : പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ അശ്ലീല വീഡിയോ റാക്കറ്റ് നടത്തിയതായി ആരോപിക്കപ്പെടുന്ന ശ്വേത ഖാന്റെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കളുടെയും ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ടിഎംസിയെ കടന്നാക്രമിച്ച് ബിജെപി. ശ്വേത ഖാനും മകനും ചേർന്ന് “സോഫ്റ്റ് പോണോഗ്രാഫിക് റീലുകൾ” ചിത്രീകരിച്ച ഒരു ഫിലിം പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു.
കഴിഞ്ഞ ദിവസം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ഇവർ ഒരു സ്ത്രീയെ ആക്രമിച്ചതായും പിന്നീട് ഈ സ്ത്രീയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്തപ്പോൾ ഇവർ ഒളിവിൽ പോയതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് മുൻ നിർത്തിയാണ് ബിജെപിയുടെ ആക്രമണം.പുറത്ത് വന്ന ചിത്രങ്ങളിലൂടെ സ്ത്രീ സുരക്ഷയോടുള്ള മുഖ്യമന്ത്രി മമത ബാനർജി സർക്കാരിനെതിരെ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടാൻ ഒരുങ്ങുകയാണ് ബിജെപി. ശ്വേത ഖാനൊപ്പം ടിഎംസി നേതാക്കളായ സംസ്ഥാന മന്ത്രി അരൂപ് റോയ്, എംപി സുദീപ് ബന്ദോപാധ്യായ, മുൻ മന്ത്രി രാജിബ് ബാനർജി എന്നിവരും ഉൾപ്പെടുന്നു. ഈ ഫോട്ടോകൾ മുൻ നിർത്തി ശ്വേത ഖാന് തൃണമൂൽ കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു.






