ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണ് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടം.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നെങ്കിലും ഒരു യാത്രക്കാരൻ മാത്രമായിരുന്നു അവശേഷിച്ചത്.
തീർച്ചയായും രാജ്യത്ത് ഈ വാർത്ത ഒരു നടുക്കവും ഒപ്പം തന്നെ തീരാവേദനായുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ തീരാനോവിന്റെ കനം ഒന്നും കൂടി കൂടുകയാണ് , ഇതിന് കാരണം ഒരു കുടുംബം യാത്രയ്ക്ക് മുൻപ് പങ്കുവെച്ച് ഒരു കുടുംബ ചിത്രമാണ് , പുഞ്ചിരിക്കുന്ന മുഖങ്ങളുമായി മറ്റൊരു ദേശത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ഒരു ദുരന്തം ആ കുടുംബത്തെ തകർത്തത് .
അപകടത്തിൽ ദാരുണമായി അവസാനിച്ച അത്തരമൊരു കഥ രാജസ്ഥാനിൽ നിന്നുള്ള ഭർത്താവും ഭാര്യയും അവരുടെ മൂന്ന് കുട്ടികളും അടങ്ങുന്ന അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന്റേതാണ്. ഡോ. കൗമി വ്യാസ്, ഭർത്താവ് പ്രതീക് ജോഷി, അവരുടെ മൂന്ന് കുട്ടികളായ മിരായ ജോഷി, പ്രദ്യുത് ജോഷി, നകുൽ ജോഷി എന്നിവരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. വിമാനത്തിലിരിക്കെ, പ്രതീക് ജോഷി കുടുംബത്തിന്റെ ഒരു സെൽഫി എടുത്തു, അതിൽ അഞ്ചുപേരും പുഞ്ചിരിക്കുന്നതായി കാണാം. ജോഷിയും ഭാര്യ കൗമി വ്യാസും അടുത്തടുത്തായി ഇരിക്കുമ്പോൾ, മൂന്ന് കുട്ടികളും മറുവശത്ത് അവരുടെ അരികിൽ ഒരുമിച്ച് ഇരിക്കുന്നതായാണ് സെൽഫിയിൽ കാണാൻ കഴിയുന്നത് .
എല്ലാവരും പുഞ്ചിരിയോടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരുന്നതായും കാണാം . ഡോ. കൗമി വ്യാസ് ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്, ഭർത്താവ് പ്രതീക് ജോഷി ലണ്ടനിലാണ് ജോലി ചെയ്തത്. ഭാര്യയെയും മൂന്ന് കുട്ടികളെയും ലണ്ടനിൽ സ്ഥിരമായി താമസിക്കാൻ കൊണ്ടുവരാൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. പുതിയൊരു ജീവിതം ആരംഭിക്കാനുള്ള യാത്രയിലായിരുന്നു കുടുംബം, എന്നാൽ ആ യാത്രക്ക് ഒരു ശുഭപര്യവസാനം ആയിരുന്നില്ലെന്ന് മാത്രം …






