തിരുവനന്തപുരം : അഹമ്മദാബാദ് ദുരന്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രുണമായ സംഭവമാണ് അഹമ്മദാബാദില്‍ നടന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരിശോധനകള്‍ ആരംഭിച്ചത് കൊണ്ട് പ്രാരംഭഘട്ടത്തില്‍ ഒരു അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.കൂടാതെ ഇറാൻ-ഇസ്രായേൽ ആക്രമണത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് നടന്നത്.
സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകമാണ്. കേരളത്തില്‍ നിന്നുള്ള സഹോദരിയും മരിച്ചു. അഗാധമായ ദുഖമാണ് നാടൊട്ടാകെ രേഖപ്പെടുത്തിയത്’, പിണറായി വിജയന്‍ കുറിച്ചു.






