സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

45 കാരൻ ഒളിപ്പിച്ചത് 1.25 കിലോ കഞ്ചാവ്; സംഭവം കൊല്ലത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ 1.25 കിലോ കഞ്ചാവ് പിടികൂടി. സ്കൂട്ടറിൽ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചത്തിനംകുളം സ്വദേശി സുനേഷ് (45) നെയാണ് 1.25 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത്. ശക്തികുളങ്ങര ഹാർബർ, മുളങ്കടകം, തിരുമുല്ലവാരം അച്ചുകല്ലിന്മൂട് ഭാഗങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു പ്രതി. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ശങ്കർ ന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വിനോദ്.ആർ.ജി, ഷഹാലുദീൻ, ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.വി.ഹരികൃഷ്ണൻ, ജ്യോതി.ടി.ർ, അനീഷ് കുമാർ, ഷഫീക്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, സാലിം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്‌ കുമാർ.എ എന്നിവരും പങ്കെടുത്തു.

അതിനിടെ കണ്ണൂർ ആലക്കോടും വിൽപ്പനയ്ക്കായി സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 9.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. തളിപ്പറമ്പ് നടുവിൽ സ്വദേശി ജോഷി പ്രകാശ്(23 വയസ്) എന്നയാളാണ്കഞ്ചാവുമായി പിടിയിലായത്. ആലക്കോട് എക്സൈസ് റേഞ്ച് പാർട്ടി ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൻ്റെ ഫലമായാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.

ആലക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നസീബ്.സി.എച്ച് ന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഗിരീഷ്.കെ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) തോമസ്.ടി.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷിബു.സി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്.പി.കെ, പ്രണവ്.ടി, ജിതിൻ ആന്റണി, സന്തോഷ്.കെ.വി തുടങ്ങിയവർ പങ്കെടുത്തു.

Tags :

Recent News

Advertisement