സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മുട്ടക്ക് പകരം പ്ലാസ്റ്റിക്കും റബറും; സംഭവം വയനാട്ടിൽ

വയനാട്: കണിയാമ്പറ്റയിൽ തമിഴ് നാട് സ്വദേശികൾ ഇരുചക്രവാഹനത്തിൽ എത്തിച്ച് കുറഞ്ഞ വിലയിൽ വിറ്റ താറാവ് മുട്ട വാങ്ങിയവക്ക് കിട്ടിയത് 8 ന്റെ പണി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളിൽ മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചതെന്ന് മുട്ട വാങ്ങിയവർ പറയുന്നു. 100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവർ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേർ മുട്ടകൾ വാങ്ങിയിരുന്നു.

വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണു കണ്ടത്. സമയം കഴിയുംതോറും ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു. ചിലത് പൊട്ടിച്ചപ്പോൾ ജെല്ലി രൂപത്തിലും കാണപ്പെട്ടു. മുട്ടകൾ തമ്മിൽ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടുന്നില്ലെന്നും മുട്ട വാങ്ങിയവർ പറയുന്നു. ചിലർ പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചപ്പോൾ ഉള്ളിൽ വെളുത്ത നിറത്തിലുള്ള റബർ പന്തിന് സമാനമായ വസ്തുവാണ് ലഭിച്ചത്. ആരോഗ്യ വിഭാഗത്തിന് പരാതി നൽകാനും പരിശോധന നടത്താനുമായി മുട്ടകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

Advertisement

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി.

Read More »

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »
Advertisement