തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് (ജൂൺ 18) ആരംഭിക്കും. 3.40 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനം നേടിയിരിക്കുന്നത്. ഹയർ സെക്കൻഡറിയിലും ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9 മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത് ഞായറാഴ്ചയാണ്.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻ്റെ മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത് 3,12,908 വിദ്യാർത്ഥികൾക്കാണ്. മെറിറ്റ് അടിസ്ഥാനത്തിലുള്ള മൂന്ന് അലോട്ട്മെന്റുകൾക്കൊപ്പം, സ്പോർട്സ് ക്വാട്ടയിലെ രണ്ട് അലോട്ട്മെന്റുകൾ പ്രകാരമുള്ള അഡ്മിഷൻ, അഡ്‌മിഷൻ, കമ്യൂണിറ്റി, മാനേജ്‌മെൻ്റ്, അൺഎയ്‌ഡഡ് ക്വാട്ട അഡ്‌മിഷൻ എന്നിവ മുഖേനയും വിദ്യാർഥികൾ പ്രവേശനം നേടി. ക്വാട്ടകളിലേക്കുള്ള പ്രവേശനങ്ങൾ ജൂൺ 27ന് മുമ്പ് പൂർത്തീകരിച്ച്, ഇതിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സപ്ലിമെൻ്ററി അലോട്മന്റിന് അപേക്ഷ ക്ഷണിക്കും..






