പാലക്കാട്: ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാറാണ് പോലീസ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽനിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.
മോഷണത്തിനെത്തിയ അനീഷ് ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഇതിനിടയില്‍ ഫ്രിജ് തുറന്നുനോക്കിയപ്പോഴാണ് ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടത്. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ ശ്രദ്ധയില്‍പെട്ടത്. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഹോട്ടലിൽ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് മോഷ്ടിച്ചിരുന്നു. അന്നേ ദിവസം ഹോട്ടലിനു സമീപത്തെ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.






