ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ദേവികുളത്ത് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂരിലും തെരുവ് നായ ആക്രമണത്തിൽ 11 പേര്‍ക്ക് കടിയേറ്റിരുന്നു. റെയില്‍വേ സ്റ്റേഷന് പരിസരത്തും പുതിയ സ്റ്റാന്‍ഡിലുമുണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. ഇതിന് മുൻപ് പ്രദേശത്ത് തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പടെ 56 പേര്‍ക്ക് പരിക്കേറ്റിരുന്നു.






