പാലക്കാട്: ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21)ന്റെ മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തിയത്.
ആലത്തൂര്‍ ശ്രീനാരായണ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ച പ്രണവ്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് തരൂര്‍ കരിങ്കുളങ്ങര തടയണയില്‍ പ്രണവിനെ കാണാതായത്. ഒഴുക്കില്‍ പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രണവ് അപകടത്തില്‍പെടുകയായിരുന്നു.
രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 23 അംഗ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ 4 ബോട്ടുകളിലാണ് തെരച്ചില്‍ നടത്തിയത്. തിരച്ചില്‍ നടക്കുന്നതിനിടെ പട്ടാമ്പി നിള ആശുപത്രിക്ക് സമീപം ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.




