സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിനിമ റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

അനുകൂല പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുതെന്നും യാഥാർഥ്യം മനസ്സിലാക്കാൻ നിർമാതാക്കൾ തയ്യറാകണമെന്നും കോടതി ആവശ്യപ്പെട്ടു. രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾ റിലീസ് ചെയ്തതിനു പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്.

തമിഴിൽ മാത്രമല്ല മറ്റ് സിനിമ ഇൻഡസ്ട്രികളും ഈ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കൾ രംഗത്ത് വന്നത്.
തമിഴിൽ കഴിഞ്ഞ വർഷങ്ങളിലായി റീലീസ് ചെയ്ത സൂപ്പർ സ്റ്റാർ സിനിമകളിൽ പലതും ബോക്സ് ഓഫിസിൽ വിജയം കണ്ടിരുന്നില്ല. സിനിമകൾക്ക് നേരെയുണ്ടയ നെഗറ്റീവ് റിവ്യൂ ചിത്രങ്ങളുടെ കളക്ഷനെയും ബാധിച്ചിരുന്നു. ഇതാണ് നിർമാതാക്കളെ കോടതിയിലെത്തിച്ചത്.

Content: Madras High Court says online movie reviews cannot be banned

Tags :

Recent News

Advertisement