Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Madras High Court

ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചു മാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു സ്ത്രീകൾ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലി അഴിച്ചു മാറ്റാറില്ലെന്ന് ജസ്റ്റിസ് പി വടമലൈ നിരീക്ഷിച്ചു. ഭർത്താവിന് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ ക്രിസ്തുമതം സ്വീകരിച്ചെന്നും താലിമാലയോ ആഭരണങ്ങളോ അണിയുന്നില്ലെന്നും തനിക്കെതിരേ മേലുദ്യോഗസ്ഥർക്ക് വ്യാജ പരാതികൾ നൽകിയെന്നും കാണിച്ചാണ് കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് വിവാഹമോചന ഹർജി നൽകിയത്. ഭർത്താവിന്റെ ഹർജി അംഗീകരിച്ച തെങ്കാശി പ്രിൻസിപ്പൽ സബോർഡിനേറ്റ് […]
Read more

ഗർഭകാല പരിചരണത്തിനായി ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടു; നിഷേധിച്ച് കോടതി

ചെന്നൈ: ഭാര്യ ഗർഭകാല പരിചരണത്തിനായി സ്വന്തം വീട്ടിലേക്ക് മാറിയതിനെ തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിച്ച ഭർത്താവിന് മദ്രാസ് ഹൈക്കോടതി തിരിച്ചടി നൽകി. വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിൻ്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്. 2012-ൽ ഇവരുടെ വിവാഹം നടന്നത്, ഏഴു മാസം കഴിഞ്ഞ് ഭർത്താവ് സിംഗപ്പൂരിലേക്ക് ജോലിക്ക് പോയി. ജോലി വഴി ലഭിച്ച പണം മുഴുവൻ തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും, ഭാര്യയ്ക്ക് […]
Read more

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രാവശ്യങ്ങള്‍ക്കേ ഉപയോഗിക്കാനാവൂ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് ജി. അരുള്‍ മുരുകനുമടങ്ങുന്ന ബെഞ്ചിന്റെ വിധി. ക്ഷേത്രങ്ങള്‍ക്ക് പണമായും സാധനങ്ങളായും നല്‍കുന്ന വഴിപാടും സംഭാവനകളും ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ നിയമദൃഷ്ടിയില്‍ പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവിടത്തെ സ്വത്തിന്റെ മേല്‍നോട്ടച്ചുമതല കോടതിക്കാണ്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനോ […]
Read more

തമിഴ്നാട് സർക്കാരിന് തിരിച്ചടി; സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ പദ്ധതികൾക്ക് എംകെ സ്റ്റാലിന്റെ പേര് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, സർക്കാർ പരസ്യത്തിൽ നിലവിലെ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാം എന്നും കോടതി അറിയിച്ചു. ‘ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് ഉത്തരവ്. സർക്കാർ പരസ്യങ്ങളിൽ മുൻ മുഖ്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം ഉൾപ്പെടുത്താൻ പാടില്ല. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ പേരുകളിൽ ആകരുത് സർക്കാർ പദ്ധതികൾ. ഇതു സംബന്ധിച്ച് തമിഴ്നാട് […]
Read more

ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

സിനിമ റിലീസിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഓൺലൈൻ സിനിമ റിവ്യൂ തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അനുകൂല പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുതെന്നും യാഥാർഥ്യം മനസ്സിലാക്കാൻ നിർമാതാക്കൾ തയ്യറാകണമെന്നും കോടതി ആവശ്യപ്പെട്ടു. രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾ റിലീസ് ചെയ്തതിനു പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്. തമിഴിൽ മാത്രമല്ല മറ്റ് സിനിമ ഇൻഡസ്ട്രികളും ഈ ബുദ്ധിമുട്ടിലൂടെ […]
Read more

ഓണ്‍ലൈന്‍ ഗെയിമുകളുടെ നിയന്ത്രണം തുടരും; ഉത്തരവ് ശെരിവെച്ച് മദ്രാസ് ഹൈക്കോടതി

ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ഗെയിമുകളില്‍ രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്നും രാത്രികാലങ്ങളിലെ പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിനുള്ള നിയന്ത്രണവും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് കെ. രാജശേഖര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 18 വയസിൽ താഴെയുള്ളവർക്ക് പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ […]
Read more

സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകേണ്ടത് അന്വേഷണ ഏജൻസി: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയാണെന്ന് മദ്രാസ് ഹൈക്കോടതി. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനംചെയ്ത് നിരവധിയാളുകളിൽനിന്നും കോടികള്‍ തട്ടിയെടുത്ത കമ്പനിയിലെ പണം തിരിച്ചുപിടിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയിലെ ഹേമലതയാണ് ഹര്‍ജി നല്‍കിയത്. ഈ കേസില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസ് ബി. പുകഴേന്തി നഷ്ടപ്പെട്ടപണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞത്. 2022-ല്‍ ഹേമലതയും മറ്റു ഒട്ടേറെപ്പേരും നിക്ഷേപത്തട്ടിപ്പിന് ഇരയായിരുന്നു. കേസ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ എജന്‍സിയാണ് അന്വേഷിച്ചത്. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും […]
Read more

മെട്രോ പദ്ധതിക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവം അനുഗ്രഹിക്കും: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മെട്രോ പദ്ധതിക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ ദൈവം അനുഗ്രഹിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിനാണ് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മെട്രോ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിക്കാണ് ഹൈക്കോടതി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരമൊരു പദ്ധതിക്കായി ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ മതസ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്നും ഹൈക്കോടതി വിധിച്ചു.
Read more

നീലഗിരിയാത്രക്കാര്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ വാഹനം കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും: മദ്രാസ് ഹൈക്കോടതി

ചെന്നൈ: നീലഗിരിയിലേക്കുള്ള യാത്രക്കാരില്‍ ആരെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവെച്ചതായി കണ്ടാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചാൽ മാത്രമേ നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരാൻ സാധിക്കൂ എന്ന് ജസ്റ്റിസ് എന്‍. സതീഷ്‌കുമാറും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയുമടങ്ങുന്ന ബെഞ്ച് പറഞ്ഞു. വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഹൈക്കോടതി നിർദേശപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ഫലപ്രദമായി നടപ്പാകുന്നുണ്ടോ […]
Read more

നയൻ‌താരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി

ചെന്നൈ: നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നില നിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് നടന്‍ ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിലെ നായികയായിരുന്ന നയന്‍താര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നുമായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer