ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രമാണ് ആസാദി. തമിഴ്‍നാട്ടിലടക്കം മികച്ച പ്രതികരണം ഈ ചിത്രം നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഭൂതപൂര്‍വമായ വിജയമാണ് ശ്രീനാഥ് ഭാസിക്ക് തമിഴ്‍നാട്ടില്‍ സ്വീകാര്യത നേടിക്കൊടുത്തത്. ആ സ്വീകാര്യത ആസാദിക്കും ലഭിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ആസാദി ഒടുവില്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാണ് ശ്രീനാഥിന്റെ ആസാദി ഒടിടിയില്‍ എത്തിയിരിക്കുന്നത്.
മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. നവാഗതനായ ജോ ജോർജ് ആണ് ചിത്രത്തിന്റെ സംവിധാനം. രവീണ രവി, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രഘു എന്ന നായക കഥാപാത്രത്തെ ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോൾ ഗംഗ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമാണ് ഇത്. സീറ്റ് എഡ്‍ജ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിച്ചിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്ന ഈ ത്രില്ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാഗറാണ്.
സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവർ അവതരിപ്പിക്കുന്നു.






