കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ കെട്ടിടത്തോട് ചേർന്ന് നിന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
തകർന്നത് ശുചിമുറിയോട് ചേർന്നുളള ഭാഗം. സംഭവം സ്ഥലത്ത് ആരോഗ്യമന്ത്രി വീണാ ജോർജും മന്തി വി എൻ വാസവും എത്തിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കെട്ടിടമാണിതെന്ന് വി എൻ വാസവൻ പ്രതികരിച്ചു.






