ന്യൂഡല്‍ഹി: പാക് ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വീണ്ടും വിലക്ക്. സര്‍ക്കാര്‍ നടത്തിയ അടിയന്തര പുനഃപരിശോധനയിലാണ് തീരുമാനം. ഇന്നലെ അക്കൗണ്ടുകളുടെ വിലക്ക് നീക്കിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇവ വീണ്ടും വിലക്കുകയായിരുന്നു.
കായിക താരങ്ങളായ ഷാഹിദ് അഫ്രിദി, ഷുഹൈബ് അക്തര്‍ അഭിനേതാക്കളായ മവ്‌റ ഹൊകെയ്ന്‍, സബ ഖമര്‍, അഹദ് റസമിര്‍, യുംന സയ്ദി, ദാനിഷ് തയ്മൂര്‍ അടക്കമുള്ളവരുടെ എക്‌സ്, യൂട്യൂബ് അക്കൗണ്ടുകളാണ് വിലക്കിയത്.
ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയിലായിരുന്നു പാക് താരങ്ങളുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ വിലക്കിയത്.




