Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: banned

ദുരുപയോഗം: ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് 2025 ജൂണില്‍ 98 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തുടങ്ങിയവ ഉള്‍പ്പെടെയുള്ള മോശം പെരുമാറ്റം മൂലമാണ് നടപടി സ്വീകരിച്ചത്. 2025 ജൂണില്‍ അക്കൗണ്ടുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പിന് 16,069 പ്രത്യേക അഭ്യര്‍ഥനകള്‍ ലഭിച്ചിരുന്നു.പരാതി ലഭിച്ച എല്ലാ അക്കൗണ്ടുകള്‍ക്കും എതിരെ നടപടി സ്വീകരിച്ചു. ആകെ നിരോധിച്ച അക്കൗണ്ടുകളില്‍ 19.79 ലക്ഷം അക്കൗണ്ടുകളും ഉപയോക്തൃ പ്രതികരണങ്ങള്‍ വഴിയാണ് […]
Read more

പാക് സിനിമാ-ക്രിക്കറ്റ് താരങ്ങളുടെ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വീണ്ടും വിലക്ക്

ന്യൂഡല്‍ഹി: പാക് ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വീണ്ടും വിലക്ക്. സര്‍ക്കാര്‍ നടത്തിയ അടിയന്തര പുനഃപരിശോധനയിലാണ് തീരുമാനം. ഇന്നലെ അക്കൗണ്ടുകളുടെ വിലക്ക് നീക്കിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇവ വീണ്ടും വിലക്കുകയായിരുന്നു. കായിക താരങ്ങളായ ഷാഹിദ് അഫ്രിദി, ഷുഹൈബ് അക്തര്‍ അഭിനേതാക്കളായ മവ്‌റ ഹൊകെയ്ന്‍, സബ ഖമര്‍, അഹദ് റസമിര്‍, യുംന സയ്ദി, ദാനിഷ് തയ്മൂര്‍ അടക്കമുള്ളവരുടെ എക്‌സ്, യൂട്യൂബ് അക്കൗണ്ടുകളാണ് വിലക്കിയത്. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും […]
Read more

ദമ്പതികൾക്ക് മൃഗസംരക്ഷണ വിലക്ക്; 29 മൃഗങ്ങൾ വളർന്നത് മലമൂത്രത്തിനിടയിൽ

ഫ്ലാറ്റിൽ 29 മൃഗങ്ങളെ വളർത്തിയ ദമ്പതികൾക്ക് വിലക്ക്. എട്ട് വർഷത്തേക്കാണ് ദമ്പതികൾക്ക് മൃഗങ്ങളെ വളർത്തുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയത്. യു.കെയിലെ എക്‌സെറ്റർ ടൗണ്ടൺ ക്ലോസിലുള്ള ഒറ്റമുറി ഫ്ലാറ്റിലാണ് മാർക്ക് വെസ്റ്റ് (39), റെബേക്ക സൗഡൻ (33) ദമ്പതികൾ 29 മൃഗങ്ങളെ വളർത്തിയത്. 14 പാമ്പുകൾ, 12 പൂച്ചകൾ, ഒരു ആമ, താടിയുള്ള ഒരു വ്യാളി, ഒരു പുള്ളിപ്പുലി ഗെക്കോ എന്നിവയെയാണ് ഇവർ വളർത്തിയത്. എക്‌സെറ്റർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. വീടിന്റെയും വളർത്തുമൃഗങ്ങളുടെയും അവസ്ഥയെക്കുറിച്ച് മൃഗ […]
Read more

കനത്ത ചൂട്; ജൂ​ൺ ഒ​ന്ന് മു​ത​ൽ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ബൈ​ക്ക് ഡെ​ലി​വ​റി സ​ർ​വീ​സി​ന് ഖത്തറിൽ വി​ല​ക്ക്

ദോഹ: ഖത്തറിൽ ഇ​രു​ച​ക്ര വാ​ഹ​ന ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് ഉ​യ​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ ന​ട്ടു​ച്ച​നേ​ര​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്കാണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിരിക്കുന്നത്. ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യമാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ അവരുടെ ഡെലിവറി സേ​വ​ന​ങ്ങ​ൾക്ക്‌ കാ​റു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് മോ​ട്ടോ​ർ ബൈ​ക്ക് ഡെ​ലി​വ​റി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ജൂ​ൺ ഒ​ന്ന് മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. […]
Read more

തമിഴ്‌നാട്ടിൽ മയോണൈസിന്‌ നിരോധനം

ചെന്നൈ: തമിഴ്‌നാട്ടിൽ മയോണൈസിന്‌ നിരോധനം. പച്ചമുട്ട ചേർത്ത മയോണൈസിനാണ് നിരോധനം ഏർപ്പെടുത്തിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഒരു വർഷത്തേക്കാണ് നിരോധനം. വെജിറ്റബിൾ ഓയിൽ, മുട്ടയുടെ മഞ്ഞ, വിനാഗിരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് അടക്കം കാരണമാകുമെന്ന് തമിഴ്നാട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. നിരോധന കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല.
Read more

കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ വാട്ടർ ഗണ്ണും വാട്ടർ ബലൂണും നിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളില്‍ വാട്ടര്‍ ബലൂണുകളും വാട്ടര്‍ ഗണ്ണുകളും നിരോധിച്ചു. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുക, വാട്ടര്‍ ബലൂണ്‍ എറിയുന്നതു വഴി നിരവധി പേരുടെ കണ്ണുകള്‍ക്ക് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ”ഇഎംഎസ്” വഴിയാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. ദേശീയ ദിനാഘോഷങ്ങളില്‍ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേര്‍ക്ക് വാട്ടര്‍ ഗണ്ണുപയോഗിച്ച് സ്‌പ്രേ ചെയ്യുക എന്നത്. ഇത് വഴി […]
Read more

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; പട്ടികയിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകളും

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. അതിൽ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ ഉൾപ്പെടുന്നു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള ആശുപത്രികളും വ്യാപാരികളും അവ വിതരണക്കാർക്ക് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടർ അറിയിച്ചു. മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ ONDEM-4 […]
Read more

പൂര്‍ത്തിയാകും മുൻപ് നിരോധിക്കപ്പെട്ട ഒരു സിനിമ

പല കാരണങ്ങൾ കൊണ്ട് സിനിമ നിരോധിക്കപെടുന്നത് ഇന്നെത്തെക്കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല . എന്നാലും തിയേറ്ററിൽ നിന്ന് നിരോധിക്കുന്ന സിനിമാല മറ്റും മറ്റു പ്ലാറ്റുഫോമുകളിൽ റിലീസ് ചെയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാറുമുണ്ട്. കൂടാതെ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ട സിനിമകൾ ലോകസിനിമയുടെ ചരിത്രത്തിൽ ചരിത്രത്തിൽ ഉണ്ട് അത്തരത്തിൽ ഒരു ചിത്രമാണ് ആന്ദ്രെജ് സുലാവ്സ്കി സംവിധാനം ചെയ്ത ഓണ്‍ ദി സില്‍വർ എന്ന ചിത്രം. സുലാവ്സ്കിയുടെ മുത്തച്ഛൻ ജേർസി ഉസുലാവ്സ്കി എഴുതിയ നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് […]
Read more

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല; ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ആണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ക്യാമ്പസുകളില്‍ പൂര്‍ണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതി. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാല്‍പര്യ ഹര്‍ജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix