പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പുണെയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീർ വാംഖഡെ (44) യാണ് മരിച്ചത്. ഡോക്ടറുടെ കൈയിലും കഴുത്തിലും മുറിവുകളുണ്ട്. കാറിൽ ചോരപ്പാടുകള്‍ കണ്ടെത്തി. സംഭവ സ്ഥലത്തു നിന്ന് ഒരു ബ്ലേഡും കണ്ടെത്തി.
പുണെയിൽ നിന്നും 200 കിലോമീറ്റർ അകലെ സംഗ്ലി ജില്ലയിലെ ഇസ്ളാംപൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ തനിച്ചാണ് യാത്ര ചെയ്തതെന്ന് സാഹചര്യ തെളിവുകൾ പരിശോധിക്കും. ഡോക്ടർ ജീവനൊടുക്കിയതാണോ അതോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.






