മനാമ: ബഹ്റൈനിൽ ആശൂറ പ്രമാണിച്ച് മൂന്ന് ദിവസം തുടർച്ചയായി അവധി. ജൂലൈ 5,6 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഔദ്യോഗിക അവധി ആയതിനാല്‍ ഈ അവധി ജൂലൈ 7 തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ആകെ മൂന്ന് ദിവസത്തെ അവധിയാണ് ബഹ്റൈനില്‍ ലഭിക്കുക
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക അവധി സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ അവധി എല്ലാ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്കും ബാധകമാണ്.






