Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bahrain

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം

മനാമ: യുഎസ് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ബഹ്റൈനിലും കുവൈത്തിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം. കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങൾ തടഞ്ഞതായി സൈന്യം അറിയിച്ചു. മിസൈലുകളും ഡ്രോണുകളും തകർത്തതിനാലാണ് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൗരന്മാരും വിദേശ താമസക്കാരും ശാന്തരായി തുടരുകയും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയും വേണമെന്ന് മന്ത്രാലയം […]
Read more

കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഒമാൻ

മസ്കറ്റ്: സഹോദര രാജ്യങ്ങളായ ബഹ്റൈനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ആക്രമണ സംഭവങ്ങളിൽ കുവൈത്തിന്റെയും ബഹ്റൈനിന്റെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഏതൊരു നടപടിയെയും ഒമാൻ ശക്തമായി എതിർക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കി സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും ഒമാൻ […]
Read more

ബഹ്റൈനിൽ താമസ കെട്ടിടത്തിന് നേരെ ഇറാന്‍റെ ആക്രമണം; വൻ നാശനഷ്ടം

മനാമ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമാകുന്നതിനിടെ ബഹ്റൈനിൽ മിസൈൽ-ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെ രണ്ടുതവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ രാജ്യത്ത് ജാഗ്രത ശക്തമാക്കി. ഇറാൻ തൊടുത്തുവിട്ടതായി പറയപ്പെടുന്ന നിരവധി മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തതായി അധികൃതർ അറിയിച്ചു. എന്നാൽ ആക്രമണത്തിൽ മുഹറഖ് ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കെട്ടിടത്തിന്റെ മുകൾഭാഗത്തിനും അപ്പാർട്ട്മെന്റുകളുടെ ഉൾവശത്തിനും കേടുപാടുകൾ സംഭവിച്ചതായി ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. […]
Read more

ബഹ്‌റൈനിൽ കടബാധ്യതയുള്ള പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ നീക്കം

മനാമ: കടബാധ്യതയുള്ള വിദേശികൾക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്ക് കാലപരിധിയില്ലാതെ നീട്ടാൻ അനുമതി നൽകുന്ന ഭേദഗതി ചർച്ച ചെയ്യാൻ ബഹ്‌റൈൻ പാർലമെന്റ് ഒരുങ്ങുന്നു. സിവിൽ–കൊമേഴ്‌സ്യൽ നിയമത്തിലെ ആർട്ടിക്കിൾ 40-ൽ മാറ്റം വരുത്തുന്ന രണ്ട് കരട് ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്. നിലവിലെ നിയമപ്രകാരം, ഒരു വ്യക്തിക്ക് മൂന്ന് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും അത് പരമാവധി മൂന്ന് തവണ പുതുക്കുകയും ചെയ്യാനാണ് കോടതി അധികാരം. എന്നാൽ പുതിയ ഭേദഗതി പ്രകാരം, യാത്രാവിലക്കിന് കാരണമായ സാഹചര്യങ്ങൾ തുടരുന്നിടത്തോളം അത് അനിശ്ചിതകാലത്തേക്ക് പുതുക്കാൻ ജഡ്ജിക്ക് അധികാരം […]
Read more

ആശൂറ; ബഹ്റൈനിൽ തുടർച്ചയായി മൂന്ന് ദിവസം അവധി

മനാമ: ബഹ്റൈനിൽ ആശൂറ പ്രമാണിച്ച് മൂന്ന് ദിവസം തുടർച്ചയായി അവധി. ജൂലൈ 5,6 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഔദ്യോഗിക അവധി ആയതിനാല്‍ ഈ അവധി ജൂലൈ 7 തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ആകെ മൂന്ന് ദിവസത്തെ അവധിയാണ് ബഹ്റൈനില്‍ ലഭിക്കുക ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക അവധി സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ അവധി എല്ലാ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, […]
Read more

ബഹ്റൈനില്‍ കനത്ത ചൂട്, താപനില ഉയരുന്നു

മനാമ: ബഹ്റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരും. ജൂൺ എട്ട് മുതല്‍ ജൂൺ 12 വരെ ചൂട് താപനില ഉയരുകയും താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ​നി​ന്ന് തു​ട​ങ്ങി ക്ര​മേ​ണ വർധിക്കുകയും ചെയ്യും. പ​ക​ൽ ആ​ഴ്ച​യു​ടെ മ​ധ്യ​ത്തി​ൽ ചൂ​ട് 44 ഡി​ഗ്രി വ​രെ ഉ​യ​രും. രാ​ത്രി കു​റ​ഞ്ഞ താ​പ​നി​ല 21 ഡി​ഗ്രി​ക്കും 26 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും. ബലിപെരുന്നാൾ ദിനത്തിൽ അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാൾ […]
Read more

വിസ നിയമത്തിൽ മാറ്റം വരുത്തി ചൈന: കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, സൗദി രാജ്യങ്ങൾക്ക് വിസയില്ലാതെ പ്രവേശിക്കാം

റിയാദ്: ചൈന വിസ നിയമത്തിൽ മാറ്റം വരുത്തി. വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി. 2018 മുതൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് ചൈന ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മുഴുവൻ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയും. പുതിയ നിയമം 2026 ജൂൺ ഒമ്പത് മുതൽ നടപ്പാവും. നിലവിൽ സൗദി പൗരന്മാർക്ക് വിസ […]
Read more

ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദ്ദേശം പുറത്ത്

മനാമ: ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് പൊടിക്കാറ്റ് ആരംഭിച്ചത്. കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. പൊടിക്കാറ്റ് ഒരാഴ്ച വരെ തുടരാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് അന്തരീക്ഷത്തിലേക്ക് ഉയരാനുളള സാധ്യതയുണ്ട്. ഇതോടെ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
Read more

ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി

മനാമ: റമദാനിലെ അവസാന പത്ത് നാളുകള്‍ ബഹ്‌റൈനിലെ സ്‌കൂളുകള്‍ക്ക് അവധി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിൽ അവധി നല്‍കണമെന്ന നിര്‍ദേശത്തിന് അംഗീകാരം നല്‍കുകയായിരുന്നു. എംപി ഹസന്‍ ബുഖമ്മാസിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച അടിയന്തര നിര്‍ദേശത്തിന്മേലാണ് അംഗീകാരം ലഭിച്ചത്. റമദാന്റെ ആത്മീയ സത്ത ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികളെ ഉള്‍കൊളളണമെന്നും സ്‌കൂള്‍ സംബന്ധമായ വിഷയങ്ങളില്‍ നിന്നും കുട്ടികളുടെ മനസ്സിന് മുക്തി നല്‍കി കുട്ടികളെ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളാണ് തീരുമാനത്തിന് പിന്നില്‍.വിദ്യാഭ്യാസത്തെ പോലെ തന്നെ മതപരമായ വിശ്വാസവും പ്രാധാന്യമാണെന്ന് […]
Read more

ബഹ്റൈനിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

മനാമ: ബഹ്‌റൈനില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് പുറത്ത്. റോഡ് യാത്രക്കാരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു. മഴയില്‍ റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് കൈകാര്യം ചെയ്യുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം അറിയിച്ചു. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലവും വേഗ പരിധിയും പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് […]
Read more
Advertisement
WhiteswanTV Footer