വിപിൻ ദാസ് സംവിദാനത്തിൽ ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ജയ ജയ ജയ ജയ ഹേ തെലുങ്കിലേക്കും എത്തുകയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു. ഓം ശാന്തി ശാന്തി ശാന്തിഹി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്യുക.
എ ആര്‍ സജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായകനായി തരുണ്‍ ഭാസ്‍കറും റീമേക്ക് ചിത്രത്തില്‍ എത്തും. നായികയായി എത്തുന്നത് ഈഷ റബ്ബയാണ്. എസ് ഒറിജിനല്‍സും മൂവി വേഴ്‍സ് സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്.
വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ജയ ജയ ജയ ഹേ ക്ക് വേണ്ടി തിരക്കഥയൊരുക്കിയത് .തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം നിരൂപക ശ്രദ്ധയും നേടിയിരുന്നു. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ ദര്‍ശന തന്നെ ഒരു ഗാനവും ആലപിച്ചിരുന്നു .ബേസില്‍ ജോസഫ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്.






