ഡൽഹി: ഭർതൃമാതാവിന് ക്രൂരമായി മർദിച്ച് മരുമകളും അമ്മയും. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജൂലൈ ഒന്നിനാണ് സംഭവം നടക്കുന്നത്. ഭർതൃമാതാവ് സുധേഷ് ദേവിയെ മരുമകൾ അകാൻഷയും അമ്മയും ചേർന്നാണ് മർദ്ദിച്ചത്. പരാതി നൽകിയെങ്കിലും പൊലീസ് കേസ് എടുക്കാൻ വിസ്സമ്മതിച്ചു എന്നും ആരോപണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.






