ദുബൈ: യുഎയിൽ പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറത്ത്. ദുബായിൽ കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് രാവിലെ അറബിക്കടല്‍ തീരപ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
കടല്‍തീരത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പും നൽകിയിരുന്നു. കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസിനും 41 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. നാളെ (ജൂലൈ 8) താപനില വര്‍ധിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.






