Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതി ജ​ഗദീപ് ധർക്കറിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്.

സുരക്ഷാ ഹൗസിന്‍റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായ ഇയാളെ സംശയം തോന്നിയ മറ്റ് ഉദ്യോഗസ്ഥർ ഉടൻ രക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞു. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം. ​അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer