സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പണിമുടക്കിന് പിന്‍തുണ :സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടന്ന് മന്ത്രി വി ശിവന്‍കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൊതു പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റോസ് ഹൗസില്‍നിന്ന് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു നടന്നെത്തി. ആറു മാസം മുന്‍പ് പ്രഖ്യാപിച്ച സമരമാണെന്നും ഒരു തവണ മാറ്റിവച്ചിരുന്നുവെന്നും സമരക്കാര്‍ ബോധപൂര്‍വം ജനങ്ങളെ ദ്രോഹിക്കുന്നുവെന്നു പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

”കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗണേഷ് കുമാര്‍ മന്ത്രിയെന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ്. എന്നാല്‍ സമരത്തിന് അനുകൂല നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അതൊന്നും നടപ്പാക്കുന്ന പ്രശ്നമില്ല. കേന്ദ്രം തൊഴിലാളികളുമായി ചര്‍ച്ച ചെയ്യണം. എത്ര സംസ്ഥാനങ്ങളില്‍ പണിമുടക്ക് നടന്നു എന്നതല്ല പ്രശ്നം. തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നത്തില്‍ എത്രത്തോളം കഴമ്പുണ്ട് എന്നതാണു കണക്കിലെടുക്കേണ്ടത്. മുതലാളിമാര്‍ക്കും കുത്തകകള്‍ക്കും സഹായകരമായ നിലപാട് അംഗീകരിക്കാന്‍ പാടില്ല. സമരം ചെയ്ത് തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ വന്ന് തകിടംമറിക്കുന്നത് അനുവദിക്കുന്നത് ശരിയല്ല” മന്ത്രി പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.