Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡാൻസ് പാർട്ടി മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രം മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും. 2023 ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഡാൻസ് പാർട്ടി. ഈ വര്‍ഷം മെയ് 30 ന് ചിത്രം മനോരമ മാക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്ലാറ്റ്‍ഫോമിലേക്കും ചിത്രം എത്തുകയാണ്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് സ്ട്രീം ചെയ്യുന്ന സിംപ്ലി സൗത്തിലൂടെയാണ് ചിത്രം എത്തുക. ജൂലൈ 11 സിംപ്ലി സൗത്തില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകര്‍ക്ക് ചിത്രം കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കൻ സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer